മീനടം : ഒരു വീടിന്റെ ആവശ്യവും അതിന്റെ സുരക്ഷിതത്വവും നന്നായി അറിയുന്നവരാണ് പ്രവാസികൾ. പ്രവാസം തുടങ്ങുന്ന നാളുകളിൽ ഒരു ശരാശരി പ്രവാസിയുടെ മനസ്സിൽ കെടാതെ നിൽക്കുന്ന സ്വപ്നമാണ് നാട്ടിൽ ഒരു വീട് വയ്ക്കുക എന്നത്.. ഇങ്ങനെ ഉള്ള ഞങ്ങൾ പ്രവാസികളുടെ മുന്പിലേക്കാണ് നമ്മുടെ മീനടം പഞ്ചായത്തു പ്രസിഡണ്ട് ഒരു ആവശ്യം വച്ചതു.നമ്മുടെ പഞ്ചായത്തിൽ ചോർന്നൊലിച്ചു നിലംപതിക്കാറായ ഒരു വീട് എങ്ങനെ എങ്കിലും പുനർ നിർമിച്ചു കൊടുക്കാൻ സഹായിക്കണം എന്ന്. ഈ ആവശ്യം നമ്മുടെ പ്രവാസി കൂട്ടായ്മയിൽ അറിയിച്ച ഉടൻ തന്നെ നല്ലവരായ നമ്മുടെ പ്രവാസി നാട്ടുകാർ ഇരു കൈയും നീട്ടിയാണ് ഈ ആവശ്യം സ്വീകരിച്ചത്.പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.നാട്ടിൽ ഇതിനായി ഒരു കർമ്മ സമിതി നിലവിൽ വന്നു, അവരുടെ മേൽനോട്ടത്തിൽ കോൺട്രാക്ടറെ തിരഞ്ഞെടുത്തു. അത് ഒരു മുൻ പ്രവാസി ആകുന്നതിൽ എല്ലാവര്ക്കും നല്ല യോജിപ്പായിരുന്നു.ഈ വീടിന്റെ പണിയുടെ കോൺട്രാക്ട് അങ്ങനെ മീനടം പ്രവാസി അസോസിയേഷൻ അംഗമായ ശ്രീ. ബിനു കുന്നത്തേട്ട് ലാഭേച്ഛയില്ലാതെ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ആത്മാർത്ഥതയും സഹകരണവും അങ്ങേയറ്റം സ്ളാഘനീയവും അഭിനന്ദാർഹനവും ആണ്. സമയബന്ധിതവും, പറഞ്ഞ ബജറ്റിനുള്ളിലും അദ്ദേഹം ഈ പണി പൂർത്തിയാക്കുകയുണ്ടായി.
അങ്ങനെ നമ്മളുടെ എല്ലാം ശ്രമഫലമായി പുതുക്കി പണിത വീടിൻ്റെ താക്കോൽ ദാനം നാളെ ശനിയാഴ്ച (11/09/2021) 10:30 AM നു ബഹു. മുൻ മുഖ്യമന്ത്രിയും നമ്മുടെ MLA യുമായ ശ്രീ. ഉമ്മൻ ചാണ്ടി അവർകൾ നിർവ്വഹിക്കുന്നതാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ച നാട്ടിലെ നമ്മുടെ കർമ്മ സമിതിയിലെ എല്ലാ അംഗങ്ങളെയും ഈ അവസരത്തിൽ മീനടം പ്രവാസി അസോസിയേഷൻ്റെ നന്ദി അറിയിക്കുകയാണ്. കോവിഡ് ചട്ടങ്ങൾ നിലവിലുള്ളതിനാൽ എല്ലാവരെയും ക്ഷണിക്കാൻ സാധിക്കാത്തതിനാൽ ഖേദിക്കുന്നു. എങ്കിലും ഈ ചടങ്ങിലേക്ക് നിങ്ങളുടെയെല്ലാം അനുഗ്രഹം പ്രതീക്ഷിക്കുന്നു .
മീനടം പ്രവാസി അസോസിയേഷന് നാട്ടിൽ നന്മയുടെ വെളിച്ചമാകാൻ കഴിയട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു....
സസ്നേഹം,
മീനടം പ്രവാസി അസോസിയേഷൻ.