അപൂർവ രക്തഗ്രൂപ്പ്; മലയാളി യുവതി കുവൈറ്റിൽ കുഞ്ഞിന് രക്ഷകയായി 10 ലക്ഷം പേരിൽ 4 പേർക്ക് മാത്രമാണ് ബോംബെ രക്തഗ്രൂപ്പുള്ളത്


റ്റിജോ ഏബ്രഹാം 
ന്യൂസ് ബ്യൂറോ കുവൈറ്റ് 

കുവൈത്ത്സിറ്റി : അപൂർവ്വ രക്തഗ്രൂപ്പിനുടമയായ മംഗളൂരു സ്വദേശിനി വിനുത ദയാനന്ദ കുരുന്നിന് രക്തം നൽകി മാതൃകയായി.. ബോംബെ ഗ്രൂപ്പ് രക്തമാണ് ഇവർ ദാനം ചെയ്തത്. 2017ൽ പ്രസവ ചികിത്സയ്ക്കായി ആശുപത്രിയിൽ കിടന്ന വിനുതയ്ക്ക് രക്തം ആവശ്യമായി വന്നു. അപൂർവ ഗ്രൂപ്പായതിനാൽ ആവശ്യമായ രക്തം കണ്ടെത്തേണ്ട സ്ഥിതിയായി.
ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിന്റെ അന്വേഷണത്തിൽ ഖത്തറിൽ അതേ ഗ്രൂപ്പ് രക്തമുള്ള നിധീഷ് രഘുനാഥിനെ കണ്ടെത്തി. നിധീഷിനെ കുവൈത്തിൽ എത്തിച്ച് രക്തം സ്വീകരിക്കുകയായിരുന്നു. ഇബിനു സീനാ ആശുപത്രിയിൽ ശസ്ത്രക്രിയ ആവശ്യമായ കുരുന്നിനാണ് ബോംബെ ഗ്രൂപ്പ് രക്തം ആവശ്യമായി വന്നപ്പോൾ നൽകാൻ വിനുത ദയാനന്ദ് മുന്നോട്ട് വരികയായിരുന്നു.
റോയൽ ഹയാത്ത് ആശുപത്രിയിലെ ടെക്നീഷ്യയും ബിഡികെ അംഗവുമായ വിനുത ജാബ്രിയ സെൻ‌ട്രൽ ബ്ലഡ് ബാങ്കിൽ എത്തി രക്തം ദാനം ചെയ്തു. അടിയന്തര സാഹചര്യം മനസ്സിലാക്കി രക്തദാനത്തിന് മുന്നോട്ട് വന്ന യുവതിയെ ബ്ലഡ് ബാങ്ക് അധികൃതർ ആദരിച്ചു. 10 ലക്ഷം പേരിൽ 4 പേർക്ക് മാത്രമാണ് ബോംബെ രക്തഗ്രൂപ്പുള്ളത്
أحدث أقدم