കുതിച്ചുയർന്ന് സിമന്റ് വില; രണ്ടു ദിവസത്തിനിടെ കൂടിയത് 125 രൂപയോളം






തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് വിലയിൽ കുതിപ്പ്. ഒരു ചാക്ക് സിമൻറിന് 125 രൂപയോളമാണ് രണ്ടു ദിവസത്തിനിടെ കൂടിയത്. കോവിഡ് ദുരിതത്തിൽ നിന്ന് നി‍ർമാണ മേഖല തിരിച്ചു വരുന്നതിനിടെയാണ് ഈ വിലക്കയറ്റം. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമാണ് സിമന്റിന് വില ഉയരാൻ കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. 

കോവിഡിന് മുമ്പ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. ഇത് മാസങ്ങൾക്ക് മുമ്പ് 445 രൂപവരെയെത്തിയിരുന്നു. പിന്നീട് കമ്പനികൾ നൽകുന്ന ഇളവടക്കം ചേർത്ത് 400 രൂപയിലേക്ക് കുറച്ചിരുന്നു. ഇതാണ് ഇപ്പോൾ 525 രൂപയിലേക്ക് ഉയരുന്നത്. നിലവിലെ സ്റ്റോക്ക് പഴയവിലയ്ക്ക് വിൽക്കുമെങ്കിലും മൂന്നുദിവസത്തിനകം വിലക്കയറ്റം വിപണയിൽ പ്രതിഫലിക്കും.
Previous Post Next Post