ട്വന്റി 20 വിജയികളെ കാത്തിരിക്കുന്നത് 12 കോടി, സമ്മാനത്തുക 42 കോടി; പ്രഖ്യാപനവുമായി ഐസിസി





ലണ്ടന്‍: ട്വന്റി 20 ലോകകപ്പിലെ വിജയികളെ കാത്തിരിക്കുന്നത് 12 കോടി. റണ്ണേഴ്‌സ് അപ്പിന് ഇതിന്റെ പകുതി. രാജ്യാന്തര ക്രിക്കറ്റ് സമിതിയാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെന്റ്. യുഎഇ, ഒമാന്‍ എന്നി രാജ്യങ്ങളിലായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. സൂപ്പര്‍ 12ല്‍ ഇടംനേടുന്ന ഓരോ ടീമിനും ഏകദേശം 52.50 ലക്ഷം രൂപ വീതം ലഭിക്കും. ടൂര്‍ണമെന്റിന്റെ സമ്മാനത്തുകയ്ക്കായി 42 കോടി് രൂപയാണ് രാജ്യാന്തര ക്രിക്കറ്റ് സമിതി നീക്കിവെച്ചിരിക്കുന്നത്.

സെമിഫൈനില്‍ തോല്‍ക്കുന്ന രണ്ടുടീമുകള്‍ക്ക് 4ലക്ഷം ഡോളര്‍ വീതം ലഭിക്കും. നവംബര്‍ 11, 12 തീയതികളിലാണ് സെമിഫൈനല്‍ മത്സരങ്ങള്‍. അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നി എട്ടുടീമുകള്‍ ഇതിനോടകം തന്നെ സൂപ്പര്‍ 12 കളിക്കാന്‍ യോഗ്യത ഉറപ്പിച്ച ടീമുകളാണ്.

أحدث أقدم