തിരുവനന്തപുരം.കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം തിരുവനന്തപുരം കല്ലമ്പലത്ത് ബന്ധുവീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയ 22കാരിയെയാണ് നാലുപേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കല്ലമ്പലത്തിന് സമീപമുള്ള മുത്താനയില്‍ ഇന്നലെ രാവിലെയാണ് സംഭവം. കുളിക്കാനും അലക്കാനും വീടിന് അടുത്തുള്ള ബന്ധുവീട്ടിലെ കുളത്തിലാണ് യുവതി ആശ്രയിച്ചിരുന്നത്.
മിക്കദിവസങ്ങളിലും യുവതി ഇവിടെ പോകാറുമുണ്ട്. ഇന്നലെ യുവതിയെത്തുമ്പോള്‍ ബന്ധുവീട്ടില്‍ ആരുമുണ്ടായിരുന്നില്ല.ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാള്‍ ഇവിടെയെത്തിയിരുന്നു. ഇയാള്‍ മടങ്ങി അല്‍പസമയത്തിനുള്ളില്‍ നാലുപേര്‍ ഇവിടേക്കെത്തിയാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. 22കാരിയുടെ കയ്യും കാലും കെട്ടിയിട്ട ശേഷം വായില്‍ ഷാള്‍ തിരുകിയ ശേഷമായിരുന്നു പീഡനശ്രമം.