റോഡ് അപകട ങ്ങളിൽ പെടുന്നവരെ ആദ്യ മണിക്കൂറിൽ തന്നെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രാ ലയം . ഗുഡ് സമരിറ്റൻ ( നല്ല ശമരിയക്കാരൻ ) പദ്ധതി 15 ന് നിലവിൽ വരുമെന്നു മന്ത്രാലയം അറിയിച്ചു.
അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ ഇനി കൂടുതൽ കരങ്ങൾ നീളുമെന്ന പ്രതീക്ഷയിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനങ്ങൾക്ക് ഇതു സംബന്ധിച്ചു നിർദേശം നൽകി . 5000 രൂപയ്ക്കു പുറമേ അഭിനന്ദന സർട്ടിഫിക്കറ്റും ലഭിക്കും.
ഒരു വർഷം പാരിതോഷികം നേടുന്നവരിൽ നിന്ന് ദേശീയ തലത്തിൽ നിർണായക രക്ഷകരായ 10 പേരെ തിരഞ്ഞടുത്ത് ഒരു ലക്ഷം രൂപ വീതവും നൽകും. റോഡ് അപകടങ്ങളിൽ പെടുന്നവരെ സഹായിക്കാൻ മടിക്കുന്നതിനാൽ രക്തം വാർന്നു മരിക്കുന്ന സംഭവങ്ങൾ വർധിക്കുന്നത് കണക്കിലെടുത്താണ് നടപടി.
ഗുരുതരമായ അപകടത്തിന് ഇരയായവരെ ആദ്യ മണിക്കൂറിൽ തന്നെ ആശുപത്രിയിൽ എത്തി ക്കാൻ കഴിഞ്ഞില്ലെങ്കിൽ , ജീവൻ രക്ഷപ്പെടുത്താനുള്ള അവസരം കുറയും . ഇതു കണക്കിലെടുത്താ ണ് രക്ഷാഹസ്തം നീട്ടുന്നവർക്കു സർക്കാരിന്റെ പാരിതോഷികം.
2026 മാർച്ച് 31 വരെയാണ് ഇപ്പോൾ പദ്ധതിയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ഗതാഗത മന്ത്രാലയങ്ങൾക്ക് ആദ്യഘട്ടമായി 5 ലക്ഷം രൂപ വീതം അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു .