മുംബൈയില്‍ 60നില കെട്ടിടത്തിന് തീപിടിച്ചു; ഭയന്ന് പുറത്തേക്ക് ഇറങ്ങിയ മുപ്പതുകാരൻ പിടിവിട്ട് വീണു ദാരുണാന്ത്യം




മുംബൈ: മുംബൈയിലെ ലാൽബാഗിൽ കെട്ടിടസമുച്ചയത്തിൽ വൻതീപ്പിടിത്തം. നഗരത്തിലെ ആഡംബര പാർപ്പിട സമുച്ചയത്തിന്റെ 19-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പതിനാല് ഫയർ എഞ്ചിനുകൾ എത്തിയാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്.

തീ പടരുന്നതുകണ്ട അരുണ്‍ തിവാരിയാണ് ഭയന്ന് താഴേക്ക് ഇറങ്ങാൻ നോക്കിയത് പക്ഷേ പിടി നഷ്ടപ്പെട്ട  താഴേക്ക് വീഴുകയായിരുന്നു. പെട്ടെന്നു തന്നെ അദ്ദേഹത്തെ കെഇഎം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേയര്‍ കിശോര്‍ പട്‌നെഗറും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. തീപിടിത്തിന്റെ കാരണം വ്യക്തമല്ല.

Previous Post Next Post