കേരളത്തിലെ കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജു അറസ്റ്റിൽ. കേരളത്തിലെ വിവിധസ്റ്റേഷനുകളിലായി 80 മോഷണ കേസുകളാണ് ഇയാളുടെപേരിലുള്ളത്




പാലക്കാട് : കേരത്തിലെ സുപ്രധാന ഭവനഭേദന കേസുകളിലെ പ്രതി അറസ്റ്റില്‍.കോതമംഗലം നെല്ലിമറ്റം സ്വദേശി അലായാര്‍ എന്ന ആസിഡ് ബിജു(46) നെയാണ് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റുചെയ്തത്. തൃത്താല, ചാലിശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ അടുത്ത കാലത്തായി നിരവധി ഭവനങ്ങള്‍ കുത്തിതുറന്ന് സ്വര്‍ണ്ണം ഉള്‍പ്പടെ കവര്‍ന്നിരുന്നു. തണ്ണീര്‍കോട് ഒരുവീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പാലക്കാട് എസ്.പി യുടെ നേതൃത്വത്തില്‍ ചാലിശ്ശേരി സി.ഐ വിനു,കൊപ്പം, തൃത്താല, പട്ടാന്പി തുടങ്ങിയ സ്റ്റേഷന്‍ ഓഫീസര്‍മാരെ സംയോജിപ്പിച്ച് പ്രത്യേകസ്ക്വോഡ് രൂപവല്‍ക്കരിക്കുകയായിരുന്നു. കേരളത്തിലെ വിവിധസ്റ്റേഷനുകളിലായി 80 മോഷണകേസുകളാണ് ഇയാളുടെപേരിലുള്ളത്. ജയില്‍ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങി രണ്ട് മാസത്തിനിടെനടന്ന മോഷണങ്ങളുമുണ്ട്. തൃത്താല, ചാലിശ്ശേരി പരിധിയില്‍ നാല് ഭവനമോഷണകേസുണ്ട്. പാലക്കാട്, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിലും മോഷണകേസുകളില്‍ പ്രതിയെ തേടി നടക്കുകയായിരുന്നു. തൃത്താല മേഖലയിലും മലപ്പുറം ജില്ലയിലുമായി നാലോളം ഒളികേന്ദ്രങ്ങളുണ്ട്. കൈഉറഉപയോഗിച്ചും സഹായികളെ കൂട്ടാതെയുമാണ്  മിക്കമോഷണവും. മൊബൈല്‍ മറ്റ് ജില്ലകളില്‍ വച്ചശേഷമാണ് ഇതരജില്ലകളില്‍ മോഷണം നടത്തുക. അതിനാല്‍ പൊലീസിന് യാതൊരു തെളിവും  ലഭിക്കാറില്ല. മോഷ്ടിക്കുന്നസ്വര്‍ണ്ണം സ്ത്രീയെ വധിച്ചകേസില്‍ ശിക്ഷിക്കപ്പെട്ട്  ആറുമാസം മുന്പ് കോവിഡ് മൂലം പരോളിലിറങ്ങിയ  തേഞ്ഞിപലം സ്വദേശി വശം വില്‍പ്പനനടത്തിയിട്ടുണ്ട്. ഇവയെല്ലാം പൊലീസ് കണ്ടെത്തി. മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും ഹാന്‍സ് ഉള്‍പ്പടെയുള്ള ലഹരി ഉല്‍പ്പന്നങ്ങളും പ്രതിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചെറുപ്പം മുതല്‍ ഒളിച്ചുനോട്ടത്തിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ചാണ് മോഷണരംഗത്തെത്തിയത്. ഹൈക്കോടതിവക്കീല്‍ മാരാണ് വിവിധകേസുകളില്‍ ജാമ്യമെടുത്ത് പുറത്തെത്തിക്കുന്നത്. ഇതിനെല്ലാം മോഷണമുതലും കൈമാറിവരുന്നതായി പ്രതി മൊഴിനല്‍കിയിട്ടുണ്ട്.
പ്രതിയെ പട്ടാമ്പി കോടതി  റിമാന്‍ഡ് ചെയ്തു. സ്കോഡംഗങ്ങളായ ചാലിശ്ശേരി സി.ഐ കെ.സി വിനു, പട്ടാന്പി സി.ഐ മുനീര്‍,  കൊപ്പം എസ്.ഐ രാജേഷ്, ചാലിശ്ശേരി എസ്.ഐ അനീഷ്, ക്രൈസ്കോഡ്എ. എസ്.ഐ ജോളി ചാലിശ്ശേരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


أحدث أقدم