പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിയെ കഴുത്തറത്ത് കൊലപ്പെടുത്തി. പ്രതി കസ്റ്റഡിയിൽ




 
പാലാ സെന്റ് തോമസ് കോളേജില്‍
 പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിയെ കഴുത്തറത്ത് കൊലപ്പെടുത്തി.
വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിതിനാ മോളാണ് കൊല്ലപ്പെട്ടത്.
പെണ്‍കുട്ടി പരീക്ഷ എത്തിയപ്പോള്‍ ആയിരുന്നു കൊലപാതകം.
കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു.
പ്രണയാഭ്യര്‍ഥന നിരസിച്ചതിലെ പക മൂലമെന്ന് സൂചന
പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡിക്കല്‍ സെന്ററില്‍. 
തലയോലപ്പറമ്പ് സ്വദേശിനി നിതിന മോള്‍ കളപ്പുരയ്ക്കല്‍ ആണ് മരിച്ചത്. ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാനെത്തിയപ്പോഴായിരുന്നു ആക്രമണം.
പ്രതിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. 
പ്രണയം നിരസിച്ചതാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയയിരുന്നു.

Previous Post Next Post