നെടുംകുന്നം റൂറൽ ഹൗസിംഗ് സഹകരണ സംഘത്തിൽ ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട്





കോട്ടയം :  നെടുംകുന്നം റൂറൽ ഹൗസിംഗ് സഹകരണ സംഘത്തിൽ ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി സഹകരണവകുപ്പിന്റെ കണ്ടെത്തൽ.

 പണം തിരിച്ചടക്കണമെന്ന് കാട്ടി പ്രസിഡന്റിനും ഭരണസമിതി അംഗങ്ങൾക്കും സഹകരണ വകുപ്പ് നോട്ടീസ് അയച്ചു. യുഡിഎഫിന്റെ 12 അംഗ ഭരണസമിതിയാണ് സഹകരണ സംഘം നിയന്ത്രിക്കുന്നത്. 

സഹകരണ വകുപ്പിലെ സെക്ഷൻ 65 പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഒരു കോടി പതിനാല് ലക്ഷത്തി അറുപത്തി ആറായിരത്തി മുപ്പത്തിനാല് രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്.

Previous Post Next Post