തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി. പ്രൊഫസർ ഡോ. ജയൻ സ്റ്റീഫനെ സസ്‌പെന്റ് ചെയ്തു






തിരുവനനന്തപുരം: അടൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി രോഗി മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി. പ്രൊഫസർ ഡോ. ജയൻ സ്റ്റീഫനെ സസ്‌പെന്റ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്. 

മന്ത്രിക്ക് പരാതി ലഭിച്ച ഉടൻ തന്നെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫിസര്‍ മരിച്ച സംഭവത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

തെരഞ്ഞെടുപ്പിൽ കാലുവാരിയവർക്കെതിരെ കെപിസിസിയിൽ കൂട്ടനടപടി, 97 പേർക്ക് കാരണംകാണിക്കൽ നോട്ടീസ്

 ഡോക്ടറുടെ ഭാഗത്ത് നിന്നും ഗുരുതര പിഴവുണ്ടായതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുവാദമില്ലാതിരിക്കെയാണ് സ്വകാര്യ ആശുപത്രിയില്‍ പോയി ചികിത്സ നടത്തിയത്. ഗുരുതര പിഴവുണ്ടായെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനാലാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 

Previous Post Next Post