കോട്ടയം : പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ അകൽച്ച കാണിച്ചതിലുള്ള വൈരാഗ്യം ആയിരുന്നെന്ന് പ്രതിയുടെ മൊഴി.നിതിനയുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെയായി നിഥിന അല്‍പം അകല്‍ച്ച കാണിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. സ്വയം കൈത്തണ്ട മുറിച്ച് പെണ്‍കുട്ടിയെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പേപ്പര്‍ കട്ടര്‍ കൈയില്‍ കരുതിയത്. അതോടെ സ്‌നേഹം ബന്ധം നിലനിര്‍ത്താനാകുമെന്ന് പ്രതീഷിച്ചിരുന്നതായും അഭിഷേക് നല്‍കിയ മൊഴിയില്‍ പറയുന്നു.
എന്നാല്‍ പരീക്ഷ കഴിഞ്ഞ ഇറങ്ങിയ നിഥിനയുമായുള്ള സംസാരം വഴക്കായി. അതിനിടെ സെക്യൂരിറ്റി ഓഫീസര്‍ ഓടിയെത്തുകയും ചെയ്തു. പെട്ടന്നുണ്ടായ പ്രകോപനത്തില്‍ കഴുത്തിലെ ഞരമ്പ് മുറിയ്ക്കുകയായിരുന്നെന്നാണ് അഭിഷേക് പൊലീസിന് നല്‍കിയ മൊഴി.
അതേസമയം കോളജ് ഗ്രൗണ്ടിനു സമീപം അഭിഷേക് ബൈജുവും നിഥിനമോളും തമ്മില്‍ വഴക്കിട്ടെന്ന് സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. പെട്ടെന്ന് അഭിഷേക്, നിഥിനയെ കഴുത്തില്‍ കുത്തിപ്പിടിച്ച് നിലത്തുകിടത്തി. കഴുത്തറുത്തശേഷം പൊലീസ് വരുന്നതുവരെ ശാന്തനായി പ്രതി ഇരുന്നുവെന്നും സുരക്ഷ ജീവനക്കാരന്‍ പറഞ്ഞു.
‘ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുന്നത് ദൂരെ നിന്ന് ഞാന്‍ കണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ യുവാവ് പിടിച്ചുതള്ളി. ശേഷം പെണ്‍കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് കിടത്തി. പിന്നീട് കണ്ടത് ചോര ചീറ്റുന്നതാണ്. കത്തി താഴെയിട്ട് പയ്യന്‍ കൈ തുടച്ച് പരിസരത്തെ കസേരയില്‍ കയറി ഇരുന്നു. ഉടന്‍ തന്നെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുപറയുകയും അവരെത്തുകയും പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഈ സമയങ്ങളിലെല്ലാം ഒരു കൂസലുമില്ലാതെയാണ് പ്രതിയുടെ ഇരിപ്പ്’ സെക്യുരിറ്റി പറഞ്ഞു.
അതേസമയം നിഥിനയുടെ മൊബൈല്‍ ഫോണ്‍ അഭിഷേക് കൈവശപ്പെടുത്തിയിരുന്നെന്നും പരീക്ഷക്കെത്തിയപ്പോഴാണ് അത് തിരിച്ചു നല്‍കിയതെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. ഫോണ്‍ തിരിച്ച് നല്‍കാന്‍ പെണ്‍കുട്ടിയുടെ മാതാവ് അഭിഷേകിനോട് ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി അമ്മയോട് ഫോണില്‍ സംസാരിച്ച ശേഷമാണ് അഭിഷേക് കൊടും ക്രൂരത ചെയ്തത്. പെണ്‍കുട്ടിയുടെ മരണം ഇതുവരെയും വിശ്വസിക്കാനാകാത്ത അമ്മ
അഭിഷേക് ബൈജുവും നിഥിനമോളും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. ഇന്ന് പരീക്ഷയ്ക്ക് വേണ്ടി എത്തിയതാണ് ഇരുവരും. രാവിലെ 9.30 മുതല്‍ 12.30 വരെയായിരുന്നു പരീക്ഷ. എന്നാല്‍ ഇരുവരും 11 മണിയോടെ പുറത്തിറങ്ങുകയായിരുന്നു.