കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി കൗൺസിലിംഗ് സെല്ലുകൾ എല്ലാ കോളേജുകളിൽ ഉറപ്പാക്കും. യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ എല്ലാ കോളേജുകളിലും ഇല്ലാത്തത് പോരായ്മയാണ്.
കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ ജീവനി പദ്ധതി എല്ലാ കോളേജുകളിലേക്കും വ്യാപിക്കണം. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽമാരുടെ യോഗം ഉടൻ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.