റ്റിജോ ഏബ്രഹാം
ന്യൂസ് ബ്യൂറോ കുവൈറ്റ്
കുവൈത്ത് സിറ്റി :ഇന്ത്യ – കുവൈത്ത് ഗാർഹിക തൊഴിലാളി നിയമന ധാരണ പത്രം അംഗീകരിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനത്തിനു കുവൈത്ത് മന്ത്രി സഭാ യോഗം അംഗീകാരം നൽകിയതോടെ ഇതുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികൾ പൂർത്തിയായി .കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിെൻറ കുവൈത്ത് സന്ദർശനവേളയിലാണ് ധാരണ പത്രം ഒപ്പിട്ടത്.തൊഴിലാളികളുടെ അവകാശം ഉറപ്പ് വരുത്തുന്ന രീതിയിലാണ് ധാരണാപത്രം. 30 നും 56 നും ഇടയിൽ പ്രായമായ വനിതാ ഗാർഹിക തൊഴിലാളികൾക്ക് മാത്രമേ റിക്രൂട്ട് മെൻറ് അനുവദിക്കാവൂ എന്ന നിബന്ധന ഇന്ത്യ മുന്നോട്ട് വെച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .ചുരുങ്ങിയ പ്രതി മാസ ശമ്പളം 100 ദിനാർ ആയിരിക്കും , സ്പോൺസർ തൊഴിലാളിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തുനൽകുകയും ശമ്പളം മാസത്തിൽ കൃത്യമായി അക്കൗണ്ടിൽ നിക്ഷേപിക്കുകയും വേണം . റിക്രൂട്ട്മെൻറിെൻറ പേരിൽ തൊഴിലാളിയുടെ ശമ്പളത്തിൽ നിന്നുള്ള തുക പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാനോ ഏജൻസിക്ക് അവകാശമില്ല പൂർണമായ ശമ്പളം തൊഴിലാളിക്ക് ലഭിക്കണം. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാൽ നഷ്ടപരിഹാരവും ലഭിക്കും. കുവൈത്ത് തൊഴിൽ നിയമത്തിെൻറ പരിരക്ഷയും ഗാർഹികത്തൊഴിലാളികൾക്ക് ലഭിക്കും തുടങ്ങിയ മറ്റ് വ്യസ്ഥകളും കരാറിൽ ഉൾപ്പെടുന്നു