തീക്കോയി മംഗളഗിരി പ്രദേശത്ത് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടലെന്ന് വ്യാജവാര്‍ത്ത


തീക്കോയി: തീക്കോയിയിലെ 30 ഏക്കറില്‍ മണ്ണിടിച്ചില്‍. ചെറിയ മണ്ണിടിച്ചില്‍ മാത്രമാണ് ഉണ്ടായത്. അതേ സമയം, തീക്കോയിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നു വാര്‍ത്ത പരന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തി. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണ്. 

മണ്ണിടിച്ചിലിന് ഒപ്പം ഉണ്ടായ ചെറിയ വെള്ളപ്പാച്ചിലാണ് ഉരുള്‍പൊട്ടലാണ് ഉണ്ടായതെന്നു പ്രചരിച്ചതിനു പിന്നില്‍. ആള്‍താമസമില്ലാത്ത പ്രദേശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് സൂചന. നാശനഷ്ടം എത്രയുണ്ടായതെന്ന് നാളെ രാവിലെയേ വ്യക്തമാകൂ.
കനത്ത മഴയുടെ സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ ജനങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ജാഗ്രത തുടരണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ ഒരിടത്തും ഇതുവരെ കാര്യമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലയിടത്തും മഴ പെയ്യുന്നുണ്ട്. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ കൊക്കയാര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ മഴ ഇപ്പോഴും തുടരുന്നു.

പോലീസ്, അഗ്നിശമനസേന, ആംബുലന്‍സ് അടക്കമുള്ള എല്ലാ സംവീധാനവും പ്രദേശത്ത് സജ്ജമാണ്. മുന്‍കരുതലിന്റെ ഭാഗമായി ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
أحدث أقدم