ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്ഐ വാഹനാപകടത്തില്‍ മരിച്ചു





തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജോലി കഴിഞ്ഞ് മടങ്ങവേ സബ് ഇന്‍സ്പെക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു. നെയ്യാറ്റിന്‍കര പരശുവയ്ക്കല്‍ സ്വദേശിയായ സുരേഷ് കുമാര്‍( 55) ആണ് മരിച്ചത്.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവെ ആറാലുമൂട്ടില്‍ വച്ച്‌ സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

സംഭവ സ്ഥലത്തു വച്ചു തന്നെ സുരേഷ് മരിച്ചു. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ചില്‍ എസ്‌ഐ ആയിരുന്നു സുരേഷ്. മൃതദേഹം ഇന്ന് സംസ്കരിക്കും.

أحدث أقدم