ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന പദവി യുഎഇ വീണ്ടെടുത്തു. 199 രാജ്യങ്ങളുടെ പാസ്പോര്‍ട്ട് താരതമ്യം ചെയ്ത് ആര്‍ട്ടന്‍ ക്യാപിറ്റല്‍ പുറത്തുവിട്ട ഗ്ലോബല്‍ പാസ്പോര്‍ട്ട് ഇന്‍ഡെക്സിലാണ് നേട്ടം. സഞ്ചാര സ്വാതന്ത്ര്യവും വീസരഹിത യാത്രയും അടിസ്ഥാനമാക്കിയാണ് റാങ്കിങ്.
യു.എ.ഇ. പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 98 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാം. കൂടാതെ 54 രാജ്യങ്ങളില്‍ യു.എ.ഇ. പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസയും ലഭിക്കും. 46 രാജ്യങ്ങളില്‍മാത്രമാണ് യു.എ.ഇ. പാസ്‌പോര്‍ട്ടുമായി പ്രവേശിക്കാന്‍ വിസ ആവശ്യമുള്ളത്. 2018 ഡിസംബറിലായിരുന്നു ആദ്യമായി ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടായി യു.എ.ഇയുടേത് തിരഞ്ഞെടുക്കപ്പെട്ടത്. 2019-ലും ഈ നേട്ടം നിലനിര്‍ത്താന്‍ യു.എ.ഇ. പാസ്‌പോര്‍ട്ടിന് സാധിച്ചു.