മുണ്ടക്കയത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി വ്യോമസേന പുറപ്പെട്ടു

സംസ്ഥാനത്ത് മഴ കനത്തതോടെ രക്ഷാ പ്രവര്‍ത്തനത്തിനായി വ്യോമസേനയെത്തും. ഈരാറ്റുപേട്ട, മുണ്ടക്കയം എന്നിങ്ങനെ കനത്ത മഴയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായാണ് വ്യോമസേനയെത്തുക.
കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖല കനത്തമഴയില്‍ പൂര്‍ണ്ണമായും വെള്ളത്തിലാണ്. കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ 13 പേരെ കാണാതായി. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കിട്ടി. വീടുകള്‍ പൂര്‍ണ്ണമായി ഒലിച്ചു പോയി. അമ്പതോളം പേരെ മാറ്റി പാര്‍പ്പിച്ചു.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പേരാണ് വീടുകള്‍ക്ക് മുകളില്‍ കാത്ത് കഴിയുന്നത്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടിയത്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കല്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ മന്ത്രി ഉടന്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Previous Post Next Post