ദേശീയപാതാ വികസനം; വാടകക്കാരനെ നോട്ടീസ് നൽകാതെ ഒഴിപ്പിക്കരുത് -ഹൈക്കോടതി




 


കണ്ണൂർ:ദേശീയപാതാ വികസനത്തിന് സ്ഥലമെടുക്കുമ്പോൾ വാടകക്കാരനെ നോട്ടീസ് നൽകാതെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി. വാടകക്കാരന്റെ സമ്മതമില്ലാതെ കെട്ടിടയുടമയുടെ അപേക്ഷയിൽ വൈദ്യുതിബന്ധം വിച്ഛേദിച്ചത് പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു.
ദേശീയപാതാവികസനത്തിന് വാടകക്കാരായ കടയുടമകൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകുന്നത് ഒഴിവാക്കാൻ കെട്ടിടയുടമകളെക്കൊണ്ട് അവരെ ഒഴിപ്പിച്ചശേഷമായിരുന്നു ദേശീയപാതാ അധികൃതർ കെട്ടിടം ഏറ്റെടുത്തത്. ഇതിനെതിരേ കണ്ണൂർ അഴീക്കോട് സ്വദേശി കെ.എ. ഷാജ്പ്രശാന്ത് നൽകിയ റിട്ട്‌ പെറ്റീഷനിലാണ് ഹൈക്കോടതി ദേശീയപാതാ അതോറിറ്റിക്കും സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എൽ.എ. തളിപ്പറമ്പിനും നിർദേശം നൽകിയത്.
വാടകക്കാരനെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാൻ കെട്ടിടയുടമയുടെ അപേക്ഷയിൽ ഷാജ്പ്രശാന്ത് നടത്തുന്ന സ്ഥാപനത്തിന്റെ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി. വിച്ഛേദിച്ചിരുന്നു. ഹർജികൾ കേട്ട കോടതി വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ നിർദേശിച്ചിരുന്നു._
ദേശീയപാതാനിയമത്തിലെ മൂന്ന്-ഇ പ്രകാരം ദേശീയപാതയ്ക്ക് ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടയുടമയ്ക്കും കെട്ടിടം നിയമാനുസൃതം കൈവശംവെച്ചുവരുന്ന വാടകക്കാരനും നോട്ടീസ് നൽകണം. നിലവിൽ കെട്ടിടയുടമകൾക്കുമാത്രമാണ് നോട്ടീസ് നൽകുന്നത്. നിയമത്തിലെ 3(1) വകുപ്പുപ്രകാരം ഉടമസ്ഥന് നൽകുന്നതിന്റെ പത്തുശതമാനം വിഹിതം 3ജി(2) വകുപ്പുപ്രകാരം വാടകക്കാരനും അർഹതയുണ്ട്. പുനരധിവാസത്തിനും നിയമത്തിലെ ഷെഡ്യൂൾ രണ്ട് പ്രകാരമുള്ള നഷ്ടപരിഹാരത്തിനും വാടകക്കാരന്അവകാശമുണ്ട്.
أحدث أقدم