ഡിവൈഎഫ്‌ഐയെ ഇനി ആര് നയിക്കും? കെ റഫീഖും സജേഷും പരിഗണനയില്‍ ...സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി നടക്കുമെന്ന് സൂചന


ഡിവൈഎഫ്‌ഐ ദേശീയ നേതൃത്വത്തിലെ മാറ്റത്തിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിലും അഴിച്ചുപണി നടക്കും. വയനാട് ജില്ലാ സെക്രട്ടറിയായ കെ റഫീഖ്, കെ സജേഷ് എന്നിവരുടെ പേരുകള്‍ നേതൃനിരയിലേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. നിയമസഭാംഗങ്ങളെ പരിഗണിക്കുകയാണെങ്കില്‍ എം വിജിന്‍, കെ വി സുമേഷ്, സച്ചിന്‍ ദേവ് എന്നിവര്‍ക്കും അവസരം ലഭിച്ചേക്കാം. നിലവില്‍ കേന്ദ്രകമ്മിറ്റി അംഗമായ ജെയിക് സി തോമസിന് അഖിലേന്ത്യാസെന്‍ട്രലിന്റെ ഭാഗമാവും. മന്ത്രിയായ സാഹചര്യത്തിലാണ് റിയാസ് ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ഡിവൈഎഫ്‌ഐ നേതൃതലത്തില്‍ ധാരണയുണ്ടായിരുന്നുവെന്നാണ് വിവരം. പകരം അഖിലേന്ത്യാ ജോയിന്‍ സെക്രട്ടറി കൂടിയായ എഎ റഹീമിനാണ് സാധ്യത. അടുത്തയാഴ്ച്ച ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇതിലായിരിക്കും അന്തിമ തീരുമാനം.
Previous Post Next Post