അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറി / ടെലിവിഷന്‍ ദൃശ്യം
മലപ്പുറം: താനൂരില്‍ പെട്രോളുമായി വന്ന ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്ക് ഒഴുകുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
താനൂര്‍ ടൗണിലാണ് അപകടമുണ്ടായത്. പെട്രോളുമായി വന്ന ടാങ്കര്‍ വൈദ്യതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ടാങ്കറില്‍ പതിനായിരത്തലധികം ലിറ്റര്‍ പെട്രോള്‍ ഉണ്ട്. ടാങ്ക് പൊട്ടി പെ്‌ട്രോള്‍ പുറത്തേക്ക് ഒഴുകകായാണ്. സംഭവത്തെ തുടര്‍ന്ന് സമീപപ്രദേശത്തെ കടകള്‍ അടച്ചു. വൈദ്യുതിയും വിച്ഛേദിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
വാഹനങ്ങളെല്ലാം വഴി തിരിച്ചുവിടുകയാണ്. പ്രദേശത്തേക്ക് ആരും വരാതിരിക്കാനുള്ള ശ്രമവും പൊലീസ് തുടരുന്നുണ്ട്. രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം