പയ്യന്നൂർ(കണ്ണൂർ) : ദേശീയ പാതയിൽ എടാട്ട് കണ്ണങ്കാട്ട് ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റൊരാളെ പെരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കണ്ണൂരിൽ നിന്നും പയ്യന്നൂരേക്ക് വരികയായിരുന്ന സ്വകാര്യ ബസും കണ്ണങ്ങാട്ട് ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ച് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് .അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.
രാത്രി ഏഴ് മണിക്കാണ് സംഭവം. നിയന്ത്രണം വിട്ട ബസ് റോഡ് സൈഡിലെ കുറ്റിക്കാട്ടിൽ പതിച്ചു . അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .