വണ്ടൂർ (മലപ്പുറം) : ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന് അധ്യാപകന് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മേടയില്‍ ഹൗസില്‍ അല്‍അമീനെയാണ് (31) പൊലീസ് അറസ്റ്റ് ചെയ്തത്.
2020 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലേക്ക് ഇടക്കിടെ എത്തുന്ന പ്രതി പിന്നീട് തൊട്ടടുത്ത വീട്ടിലെ കുട്ടിക്ക് താന്‍ അധ്യാപകനാണെന്ന് സ്വയം വിശേഷിപ്പിച്ച് ട്യൂഷന് എടുക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
കുട്ടി മാതാവിനോട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഇയാള്‍ മുങ്ങി. മറ്റൊരു നമ്പറില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചതും മുന്‍കൂര്‍ ജാമ്യത്തിനായി വക്കീലിനെ ഏര്‍പ്പാടാക്കിയതും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അല്‍അമീനെ ബംഗളൂരുവില്‍ െവച്ച് പിടികൂടിയത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതി മുങ്ങിനടന്നത് 'ദൃശ്യം' മോഡലിൽ
വണ്ടൂര്‍ പീഡനക്കേസിലെ പ്രതി പിടിയിലായത് 'ദൃശ്യം' സിനിമ മോഡലില്‍ മുങ്ങിനടക്കുന്നതിനിടയിലെന്ന് പൊലീസ്. വണ്ടൂരില്‍ 14കാരിയെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മേടയില്‍ അല്‍അമീനെയാണ് പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തത്.
2020 ഒക്ടോബറിലായിരുന്നു സംഭവം. സംഭവത്തിന് ശേഷം പ്രതി മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചതിനാല്‍ സൈബര്‍ സെല്ലിെന്റ സഹായവും ഫലം കണ്ടില്ല.
നേരത്തെ ഉപയോഗിച്ച സിം കാര്‍ഡ് മുംബൈയില്‍ എത്തി ഉപേക്ഷിച്ചതായി പ്രതി പൊലീസിനോടു പറഞ്ഞു. ഒരു വക്കീലിൻ്റെ നിര്‍ദേശപ്രകാരം അന്വേഷണം വഴിതെറ്റിക്കുകയെന്ന തന്ത്രത്തിൻ്റെ ഭാഗമായിരുന്നു സിം കാര്‍ഡ് മുംബൈയില്‍ എത്തി ഉപേക്ഷിച്ചത്. പിന്നീട് ബംഗളൂരുവില്‍ ഒളിച്ചുകഴിയുന്നതിനിടെയാണ് പിടിയിലാവുന്നത്.
ഇയാള്‍ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ക്ലാസിെന്റ പേരിലും ചൂഷണം നടത്തിയതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
ഡിവൈ.എസ്.പി ബാബു കെ. എബ്രഹാമിെന്റ നിര്‍ദേശപ്രകാരം സി.ഐ ഇ. ഗോപകുമാറിെന്റ നേതൃത്വത്തില്‍ എസ്.ഇ.പി.ഒമാരായ ഇ.കെ. ഷാജഹാന്, സി. ചിത്രലേഖ, കെ.ജി. അനൂപ് കുമാര്‍, രാകേഷ്, സുജിത്ത് എന്നിവരാണ് പ്രതിയെ ബംഗളൂരുവില്‍ എത്തി പിടികൂടിയത്.