പാമ്പാടി : കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റ മാലത്ത് ബിൻസിമോൾ കുര്യാക്കോസ് , വടക്കേൽ തോമസ് ഫിലിപ്പ്, കോലമ്മാക്കൽ സിബി കെ.എം എന്നിവരെ പ്ലാച്ചേരി ഡിവിഷൻ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചർ വെജി പി.വി , എസ്.എഫ്. ഒ .എം.ബി ജയൻ എന്നിവർ സന്ദർശിച്ചു. ചികിത്സാ സഹായവും നഷ്ട പരിഹാരവും ലഭിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നല്കി. അടുത്ത ദിവസം കുറുക്കന്റെ സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിൽ വനം വകുപ്പ് കെണികൾ വെയ്ക്കുമെന്നറിയിച്ചു. അതേ സമയം കഴിഞ്ഞ 2 ദിവസങ്ങളായി അഡ്വ: സിജു K ഐസക്കിൻ്റെ നേതൃത്തത്തിൽ നാട്ടുകാർ കുറുക്കൻന്മാർ വിഹരിക്കുന്ന സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുകയും പടക്കം പൊട്ടിച്ച് കുറുക്കനെ ഓടിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഹരികുമാർ , സ്ഥിരം സമിതി അദ്ധ്യക്ഷരായ സാബു എം. ഏബ്രഹാം, ശശികല പി.എസ്, മുൻ വൈസ് പ്രസിഡന്റ് അഡ്വ. സിജു കെ.ഐസക്ക് എന്നിവർ സന്നിഹിതരായിരുന്നു.