പാലാ മുത്തോലി സ്വദേശിനിയായ രശ്മിക്ക് ദേശീയ ഭിന്നശേഷി അവാർഡ്




 കോട്ടയം :  അയർക്കുന്നം ഗ്രാമ പഞ്ചായത്ത് ജീവനക്കാരി രശ്മി മോഹന് ദേശീയ ഭിന്നശേഷി അവാർഡ് ലഭിച്ചു. പാലാ മുത്തോലി സ്വദേശിനിയാണ്.

 ന്യുമോണിയ ബാധിച്ചു മൂന്നാം വയസ്സിൽ സംസാരശേഷിയും കേൾവിശക്തിയും നഷ്ടപ്പെട്ട രശ്മി മോഹൻ ഇച്ഛാശക്തികൊണ്ട് ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച വ്യക്തിയാണ്. ഏറെ ചികിത്സയ്ക്ക് ശേഷം സംസാരശേഷി തിരിച്ചുകിട്ടിയെങ്കിലും കേൾവിശക്തി മടക്കി ലഭിച്ചില്ല. 

ഒന്നാം ക്ലാസ്സുമുതൽ സാധാരണ കുട്ടികൾക്കൊപ്പം പഠിച്ച രശ്മി പ്രീഡിഗ്രിയും ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ കോഴ്സും ഫസ്റ്റ് ക്‌ളാസ്സൊടെയാണ് പാസ്സായത്. 
ഡിഗ്രിക്ക് ഒറ്റ മാർക്കിനാണ് ഒന്നാംറാങ്ക് നഷ്ടപ്പെട്ടത്. 

കോട്ടയം ജില്ലാ പഞ്ചായത്ത്, മുത്തോലി, എരുമേലി തുടങ്ങിയ പഞ്ചായത്തുകളിലും ജോലി ചെയ്തിട്ടുണ്ട്.

 ഇപ്പോൾ അയർക്കുന്നം പഞ്ചായത്ത് ഓഫീസ് സൂപ്രണ്ടാണ്. ജില്ലാ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
സാമൂഹ്യനീതിവകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ പുരസ്‌കാരം 2016ൽ രശ്മിയെ തേടിയെത്തി.

 കേരളത്തിലെ ബധിരവനിതകളുടെ സംഘടനയായ ഡെഫ് വുമൺസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌, ബധിര ഗവണ്മെന്റ് ജീവനക്കാരുടെ സ്വതന്ത്ര സംഘടനയായ ഡെഫ് എംപ്ലോയീസ് ഫോറം കേരളയുടെ സംസ്ഥാന കോ ഓർഡിനേറ്റർ എന്നീ നിലകളിലും രശ്മി പ്രവർത്തിച്ചുവരുന്നു.

أحدث أقدم