കവർച്ച ചെയ്ത ഭണ്ഡാരങ്ങൾ ക്ഷേത്രക്കുളത്തിൽ നിന്ന് കണ്ടെത്തി





കോട്ടയം :  കുറവിലങ്ങാട് കാളികാവ് ക്ഷേത്രത്തിൽ നിന്ന് കവർന്ന ഭണ്ഡാരങ്ങൾ സമീപത്തെ ക്ഷേത്രക്കുളത്തിൽ നിന്ന് കണ്ടെത്തി.

അന്വേഷണത്തിൻ്റെ ഭാഗമായി പോലീസിൻ്റെ ആവശ്യപ്രകാരം ഇന്ന് ഫയർഫോഴ്സിൻ്റെ സ്കൂബാ ടീം നടത്തിയ തെരച്ചിലിലാണ് കവർച്ച ചെയ്യപ്പെട്ട ആറ് ഭണ്ഡാരങ്ങളും കണ്ടെത്തിയത്.

ഭാരമേറിയ ആറ് ഭണ്ഡാരങ്ങളുമായി മോഷ്ടാക്കൾക്ക് ഏറെ ദൂരം പോകാനാവില്ലെന്ന പോലീസിൻ്റെ നിഗമനമാണ് തെരച്ചിൽ ശരിവച്ചത്.

കഴിഞ്ഞ 15 നാണ് ഇവിടെ കവർച്ച നടന്നത്. കാണിക്കവഞ്ചികൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തകർത്താണ് മോഷണം നടത്തിയത്.

അന്ന് തന്നെ ക്ഷേത്രത്തിൻ്റെ സമീപത്തു നിന്ന് കാണിക്കവഞ്ചികൾ പൊട്ടിച്ച താഴുകളും, സമീപ പറമ്പിൽ നിന്നും കമ്പിപ്പാരയും കണ്ടെത്തിയിരുന്നു.

أحدث أقدم