എം.സി.റോഡിൽ നായത്തോട് കവലക്കും ഡബ്ബിൾ പാലത്തിനുമിടക്ക് വാഹനം മറിഞ്ഞു






അങ്കമാലി : എം.സി.റോഡിൽ നായത്തോട് കവലക്കും ഡബ്ബിൾ പാലത്തിനുമിടക്ക് വാഹനം മറിഞ്ഞു.

ഡ്രൈവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 5 മണിയോടെയാണ് അപകടം. പാലക്കാട് സ്വദേശി ഹർഷദ് ലത്തീഫ് ആണ് അപകടത്തിൽപെട്ടത്. പാലക്കാട് നിന്ന് ബേക്കറി സാധനങ്ങളുമായി ഈരാറ്റുപേട്ടയിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. 

വാഹനാപകടത്തെ തുടർന്ന് വൈദ്യുതപോസ്റ്റ് ഇടിച്ച് മറയുകയും ഡ്രൈവർ വാഹനത്തിനും വൈദ്യുത ലൈനുകൾക്കിടയിൽ കുടുങ്ങി കിടക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് വാഹനത്തിൽ കുടുങ്ങി കിടന്നയാളെ രക്ഷപ്പെടുത്തി.

 സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എൻ. കെ.സോമന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘത്തിൽ സേനാംഗങ്ങളായ ഷാജി ഐസക് , പി.എസ്.സുധി , ബൈജു ടി. ചന്ദ്രൻ , അനിൽ മോഹൻ ,എ. പി . ഷിഫിൻ, ടി.ആർ. റെനീഷ്, ആർ.എൽ. റെയ്സൺ എന്നിവരുണ്ടായിരുന്നു. സംഭവ സ്ഥലത്ത് പോലീസും കെ.എസ്.ഇ.ബി. അധികൃതരും എത്തിയിരുന്നു

أحدث أقدم