വീട്ടുകാരറിയാതെ കാഞ്ഞിരപ്പള്ളിക്കാരിയായ കാമുകിയുമായി കടന്ന യുവാവ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു






തിരുവനന്തപുരം :  വീട്ടുകാരറിയാതെ കാമുകിയുമായി കടന്ന യുവാവ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു 
 തിരുവനന്തപുരം കോലിയക്കോടാണ് അപകടമുണ്ടായത്. അപകടശേഷം പെൺകുട്ടിയുടെ വീടുമായി പോലീസ് ബന്ധപ്പെട്ടപ്പോളാണ് പെൺകുട്ടി വീട്ടിൽ ഇല്ലെന്ന് വീട്ടുകാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.

കോട്ടയം കാഞ്ഞിരപ്പള്ളിയിലുള്ള 18 വയസുള്ള പെൺകുട്ടിയുമായി വിഴിഞ്ഞം സ്വദേശിയായ ഷമീർ(24) ഓൺലൈനിലൂടെയാണ് പരിചയപ്പെടുന്നത്

 കാഞ്ഞിരപ്പള്ളിയിലെ പെൺകുട്ടിയുടെ വീട്ടിൽ നിന്നും പെൺകുട്ടിയുമായി വിഴിഞ്ഞത്തേക്ക് പോകുന്ന വഴി കോലിയക്കോട് പുലന്തറയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിനോട് ചേർന്നുള്ള മതിലിലിടിക്കുകയായിരുന്നു. പുലർച്ചെ അഞ്ചുമണിക്കാണ് അപകടം നടന്നത്. വാഹനാപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു.

Previous Post Next Post