പാമ്പാടി :പാമ്പാടി ബസ്സ് സ്റ്റാൻഡിൽ മനുഷ്യജീവന് പുല്ലുവില .. ഒടിഞ്ഞ സ്ളാബിൽ പ്ലാസ്റ്റിക്ക് വീപ്പ ഇറക്കി വച്ച് മറച്ച നിലയിൽ . ഈ കുഴിൽ വീണവർ നിരവധിയാണ്.
കഴിഞ്ഞ ബുധനാഴ്ച്ച പാമ്പാടിയിലെ പ്രമുഖ ബാങ്കിലെ മാനേജർ ഉച്ചക്ക് 12 മണിക്ക് ഈ കുഴിയിൽ വീണതാണ് അവസാനം ഉണ്ടായ അപകടം.
വർഷങ്ങളായി കാട്പിടിച്ച് കിടക്കുന്ന ബസ്സ് സ്റ്റാൻഡിൽ ഒടിഞ്ഞ സ്ളാബ് മാറ്റി ഇടുവാനോ , പ്രകാശം നിലച്ച ഹൈമാസ് ലൈറ്റ് കത്തിക്കാനോ പഞ്ചായത്ത് മുൻകൈ എടുത്തിട്ടില്ല. ഇത് ഉടനടി മൂടിയില്ലെങ്കിൽ അപകടം ഉറപ്പാണെന്ന് നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു കൂടാതെ പാമ്പാടി ഡാലിയ ബാറിൻ്റെ മുമ്പിലും മാക്കൽ ബിൾഡിംഗിൽ ഉള്ള S B I A T M ന് മുമ്പിലും ഓടകളുടെ മുകളിലെ സ്ളാബ് പൂർണ്ണമായി തകർന്നിരിക്കുകയാണ്.
ഒപ്പം ഓട അടഞ്ഞ് ഓടയിലെ മാലിന്യം റോഡിൽ ഒഴുകുന്നുമുണ്ട്. ഇതിനെതിരെ പല പ്രതിഷേധ സമരങ്ങളും നടന്നെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.