മയിലുകളെ വലയിലാക്കി അടിച്ചുകൊന്നു, വൈദികൻ അറസ്റ്റിൽ







തൃശൂര്‍: മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ വൈദികൻ അറസ്റ്റില്‍.ഫാ. ദേവസി പന്തല്ലൂക്കാരനെ(65) ആണ് തൃശൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. രണ്ട് മയിലുകളെ വലയിലാക്കി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിക്കുകയും‌ ചെയ്തെന്നാണ് കുറ്റം. രാമവര്‍മ്മപുരം വിയ്യാനിഭവന്‍ ഡയറക്ടര്‍ കൂടിയാണ് ഫാ. ദേവസി.

വൈദികസേവനത്തില്‍നിന്നു വിരമിച്ചവര്‍ താമസിക്കുന്ന വിയ്യാനി ഭവന്‍ അഞ്ചേക്കറോളം സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മയിലുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍ കടക്കാതിരിക്കാന്‍ സ്ഥലത്തിന്റെ ഒരു ഭാഗത്ത് വല സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ കുടുങ്ങിയ മയിലുകളെ അടിച്ചുകൊന്നശേഷം സമീപത്തെ ഷെഡ്ഡിലെ കസേരയില്‍ കൊണ്ടുവച്ച്‌ മൂടിയിരിക്കുകയായിരുന്നു.

ദേശീയപക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്നതുമാണ് മയിലുകള്‍.

أحدث أقدم