ഓൺലൈനായി വിദേശമദ്യം വാങ്ങാം; മുഴുവൻ ഔട്ട്ലെറ്റുകളിലേക്കും വ്യാപിപ്പിച്ച് കൺസ്യൂമർഫെഡ്



 


തിരുവനന്തപുരം : ഓൺലൈൻവഴിയുള്ള വിദേശ മദ്യവിൽപ്പന വ്യാപിപ്പിച്ച് കൺസ്യൂമർഫെഡ്. സംസ്ഥാനത്തെ മുഴുവൻ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും പുതിയ സംവിധാനം വ്യാപിപ്പിച്ചു. fl.consumerfed.in എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. 

ആദ്യ ഇടപാടിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഓൺലൈൻവഴി പണം അടയ്ക്കണം. നടപടികൾ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ഒടിപിയുമായി അതത് കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലെത്തി മദ്യം വാങ്ങാം. ഓൺലൈൻ ബുക്ക് ചെയ്തവർക്കായി പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

ഒടിപി ലഭിച്ച് 48 മണിക്കൂറിനുള്ളിൽ മദ്യം വാങ്ങണം. മദ്യം വാങ്ങാൻ ഇനി ക്യൂ നിൽക്കേണ്ട ആവശ്യമില്ലെന്ന് കൺസ്യൂമർഫെഡ് എംഡി ഡോ. എസ് കെ സനൽ പറഞ്ഞു. 

أحدث أقدم