മതില്‍ ഇടിഞ്ഞുവീണ് അപകടം; ഒരാള്‍ മരിച്ചു, രണ്ടുപേരെ രക്ഷപ്പെടുത്തി






കൊച്ചി : കലൂരില്‍ കെട്ടിടത്തിന്റെ മതിലിടിഞ്ഞു വീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ചത്. മതിലിനടിയില്‍ കുടുങ്ങിയ രണ്ടുപേരെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. ചിറ്റൂര്‍ സ്വദേശി ധന്‍പാതാണ് മരിച്ചത്. 

ഓട വൃത്തിയാക്കാനെത്തിയ തൊഴിലാളികളുടെ മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. മരിച്ച തൊഴിലാളി മതിലിന് അടിയിലായിരുന്നു. കൊച്ചി കോര്‍പ്പറേഷന്റെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ ഓട വൃത്തിയാക്കാന്‍ എത്തിയത്. 

ഷേണായിസ് ക്രോസ് റോഡിലാണ് അപകടം നടന്നത്. മതിലിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്.

Previous Post Next Post