കൊച്ചി : വൈക്കം സ്വദേശിയായ ഗൃഹനാഥനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികളിൽ ഒരാൾ പോലിസ് പിടിയിലായി.
എറണാകുളം ഞാറയ്ക്കൽ വൈപ്പിൻ പുതുവൈപ്പ് തോണി പാലത്തിനു സമീപം തുറക്കയ്ൽ ജസ്ലിൻ ജോസി ആണ് പിടിയിലായത്.
ആലപ്പുഴ സ്വദേശിയായ 26 കാരി 57 കാരനായ ഗൃഹനാഥനുമായി ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചു വരുതിയിലാക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 28നു യുവതി ഗൃഹനാഥനെ ചേർത്തല ഒറ്റപുന്നയിലെ ലോഡ്ജിൽ വിളിച്ചു വരുത്തി.
പിന്നീട് യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ പകർത്തി ഇതു പയോഗിച്ച് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി 1,35000 രൂപ കൈക്കലാക്കി. തുടർന്ന് പോലീസിന് നൽകിയ പരാതിയിൽ ആണ് അറസ്റ്റ്