പതിനാല് വയസുള്ള പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു






ഇടുക്കി :  പതിനാല് വയസുള്ള പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

 ഇടുക്കി ബൈസണ്‍വാലി സ്വദേശിയായ ബന്ധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയ്ക്ക് കോവിഡ് പിടിപെട്ടതോടെ പെണ്‍കുട്ടിയെ ബന്ധുവിന്റെ വീട്ടിലാക്കിയിരുന്നു. ബന്ധുവീട്ടില്‍ കഴിയവെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.

കഴിഞ്ഞ മാസം 29ന് ആണ് ബൈസണ്‍വാലി സ്വദേശിയായ പതിനാലുകാരി അടിമാലി താലൂക് ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചുപോയതാണ്. അമ്മ പെരുമ്ബാവൂരില്‍ വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. കോവിഡ് കാലത്തിനു മുമ്പ് അമ്മക്കൊപ്പമായിരുന്നു കുട്ടിയും താമസിച്ചിരുന്നത്. കൊവിഡായതോടെ പെണ്‍കുട്ടിയെ ബൈസണ്‍വാലിയിലെ ബന്ധു വീട്ടിലാക്കുകയായിരുന്നു. ബൈസണ്‍വാലിയിലെ ബന്ധുവിന് നാലും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.

Previous Post Next Post