കോഴിക്കോട് : താമരശ്ശേരിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് യാത്രികൻ മരിച്ചു.
ഓമശ്ശേരി അമ്പലത്തിങ്ങൽ കണ്ണൻ കോടുമ്മൽ രാജുവാണ് മരിച്ചത്.
ചുടലമുക്കിന് സമീപം ഒരു വീടിൻ്റെ ഗെയിറ്റിൽ ഇടിച്ചാണ് ദാരുണ സംഭവം ഉണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.
സാരമായി പരിക്കേറ്റ രാജുവിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.