കര്‍ഷകരുടെ ജീവത്യാഗം വെറുതെയാവില്ല'; പ്രതിഷേധങ്ങളെ മോദി സര്‍ക്കാറിന് തടയാനാവില്ലെന്ന് യെച്ചൂരി



ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഓടിച്ച് കയറ്റിയ സംഭവത്തില്‍ കൊല്ലപ്പെട്ട ഒമ്പതു പേരുടെ മരണം രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. 
കര്‍ഷകര്‍ ധീരരും നിശ്ചയദാര്‍ഢ്യമുള്ളവരുമാണ്. കര്‍ഷകരുടെ ത്യാഗം വെറുതെയാകാന്‍ അനുവദിക്കില്ല. രാജ്യം കര്‍ഷകര്‍ക്ക് ഒപ്പം നിലയുറപ്പിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 
أحدث أقدم