മയക്കുമരുന്നുമായി യുവതി അറസ്റ്റിൽ




കോഴിക്കോട് :  മയക്കുമരുന്ന് ഗുളികകളുമായി യുവതിയെ എക്‌സൈസ് അറസ്റ്റുചെയ്തു. ചേവായൂര്‍ സ്വദേശി പട്ടമുക്കില്‍ ഷാരോണ്‍ വീട്ടില്‍ പി.അമൃത തോമസിനെയാണ് (33) ഇന്നലെ ഫറോക്ക് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.സതീശന്റെ നേതൃത്വത്തിലുള്ള സംഘം മിനി ബൈപ്പാസില്‍ തിരുവണ്ണൂര്‍ ഭാഗത്ത് നിന്ന് അറസ്റ്റുചെയ്തത്.

മയക്ക് മരുന്നായ എക്സ്റ്റസിയുടെ 15 ഗുളികകളാണ് (ഏഴ് ഗ്രാം) ഇവരില്‍ നിന്ന് കണ്ടെടുത്തത്. റിസോര്‍ട്ടുകളില്‍ ലഹരി പാര്‍ട്ടി നടത്തുന്നതിനായി ഗോവയില്‍ നിന്നുമാണ് എക്സ്റ്റസി കോഴിക്കോട് എത്തിക്കുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. 

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌ നഗരപരിധിയില്‍ വന്‍തോതില്‍ ലഹരി വില്‍പ്പന നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമൃതയെ പിടികൂടിയത്. പ്രിവന്റീവ് ഓഫിസര്‍മാരായ സി. പ്രവീണ്‍ ഐസക്ക്, വി.പി. അബ്ദുല്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എന്‍. ശ്രീശാന്ത്, എം. റെജി, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.എസ്. ലമോള്‍, കെ.പി. ഷിംല, ഡ്രൈവര്‍ പി. സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

أحدث أقدم