അനധികൃത ദത്ത്: അനുപമയുടെ മാതാപിതാക്കള്‍ അടക്കം ആറുപേര്‍ മുന്‍കൂര്‍ ജാമ്യം തേടി




തിരുവനന്തപുരം : കുഞ്ഞിനെ അനധികൃതമായി ദത്തുനല്‍കിയ കേസില്‍ ആറുപേര്‍ മുന്‍കൂര്‍ ജാമ്യം തേടി. കുഞ്ഞിന്റെ അമ്മയായ അനുപമയുടെ മാതാപിതാക്കള്‍ അടക്കം ആറുപേരാണ് മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്. നിലപാടറിയിക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ച കോടതി വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കും.

അതിനിടെ, കുഞ്ഞിനെ അനധികൃതമായി ദത്തുനല്‍കിയ കേസില്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് തെറ്റെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു


أحدث أقدم