രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. ഡീസൽ വില നൂറിനടുത്ത്





ന്യൂഡൽഹി :  രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി.
സംസ്ഥാനത്ത് ഡീസൽ വില നൂറ് രൂപയ്ക്ക് തൊട്ടടുത്തെത്തി. 

ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 47 പൈസയായി. 

അതേസമയം, തിരുവനന്തപുരത്ത് പെട്രോൾ വില 106 രൂപ കടന്നു. 106.06 രൂപയാണ് തലസ്ഥാനത്ത് ഇന്നത്തെ പെട്രോൾ വില.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.10 രൂപയാണ് വില. 
ഇവിടെ ഡീസലിന് ഡീസൽ 97 രൂപ 57 പൈസയായി. 

കോഴിക്കോട് പെട്രോൾ വില 104.32 രൂപയും ഡീസൽ വില 97.91 രൂപയുമാണ്. 

വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ
പറയുന്നു.

أحدث أقدم