പരമേശ്വരന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി, ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി



SABARIMALA_1


 

ശബരിമല: ശബരിമലയിലെ പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. മാവേലിക്കര തട്ടാരമ്പലം സ്വദേശി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി.



കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം മനോജ്, ഹൈക്കോടതി നിരീക്ഷകന്‍ എന്‍ ഭാസ്‌കരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഗോവിന്ദ് വര്‍മ്മ ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. 

നിയുക്ത മാളികപ്പുറം മേൽശാന്തി


പത്തനംതിട്ടയില്‍ കനത്ത മഴ; തീര്‍ത്ഥാനടത്തിന് നിരോധനം

ശബരിമല മേഖലയില്‍ ഇന്നും ശക്തമായ മഴ തുടരുന്നു. ഇന്നും നാളെയും ശബരിമല തുലാ മാസ പൂജാ തീര്‍ഥാടനത്തിന് അനുവാദമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്നലെ മല ചവിട്ടിയ തീര്‍ത്ഥാടകര്‍ക്ക് ദേവസ്യം ബോര്‍ഡ് ദര്‍ശനാനുമതി നല്‍കും. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ ഇനി കയറ്റിവിടില്ല. നിലയ്ക്കലില്‍ എത്തിയവരെ മടക്കി അയക്കാനാണ് തീരുമാനം. നിലയ്ക്കലില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ക്കായി ഇടത്താവളം ഒരുക്കി നല്‍കുമെന്നും ദേവസ്വം അറിയിച്ചു.


Previous Post Next Post