പാമ്പാടിയിൽ സ്വകാര്യ ബസ്സും സ്ക്കൂട്ടറും കൂട്ടിയിടിച്ചു സ്ക്കൂട്ടർ യാത്രികന് സാരമായ പരുക്ക്

പാമ്പാടി : പാമ്പാടിയിൽ സ്വകാര്യ ബസ്സും സ്ക്കൂട്ടറും കൂട്ടിയിടിച്ചു  സ്ക്കൂട്ടർ യാത്രികന് സാരമായ പരുക്കേറ്റു 
ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു പാമ്പാടി കാളച്ചന്ത പെടോൾപമ്പിന് സമീപം അപകടം ഉണ്ടായത്  
കോട്ടയം ഭാഗത്തു നിന്നും വന്ന എരുമേലി - കോട്ടയം ഹരീശ്രീ ബസ്സാണ് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന പാമ്പാടി സ്വദേശി ബേബി മത്തായി ( 75 ) യുടെ   സ്ക്കൂട്ടറിൽ ഇടിച്ചത് ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന് നിയന്ത്രണം നഷ്ടപ്പെട്ട് ടാറിംഗിൽ  നിന്നും തെന്നിമാറി കോൺക്രീറ്റ് നടപ്പാതയിൽ മറിഞ്ഞു അപകടത്തിൽ ബേബിയുടെ കാലിന് സാരമായ പരുക്കുണ്ട്
Previous Post Next Post