റെയില്‍വെ ജീവനക്കാര്‍ക്ക് ദീപാവലി ബോണസുമായി കേന്ദ്ര സര്‍ക്കാർ





ന്യൂഡല്‍ഹി : റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്ത ശമ്പളം ദീപാവലി ബോണസായി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. റെയില്‍വെയിലെ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക.

കേന്ദ്ര മന്ത്രിസഭയാണ് ബോണസ്‌ നല്‍കാനുള്ള റെയില്‍വേയുടെ നിര്‍ദേശം അംഗീകരിച്ചത്. രാജ്യത്തെ 11 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ഈ ബോണസ് ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷവും സമാനമായ തുകയുടെ ബോണസ് റെയില്‍വേ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. 2,081.68 കോടി രൂപയാണ് ബോണസ് നല്‍കാനായി ചിലവഴിക്കുക. 

 
Previous Post Next Post