പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം

 
 


മലപ്പുറം: കാടാമ്പുഴയിൽ പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷെരീഫിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച്‌ മഞ്ചേരി കോടതി.

2017 മെയ് 22 നായിരുന്നു കൊലപാതകം. വീട്ടിനുള്ളില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ ഉമ്മുസല്‍മയുടേയും മകന്‍ ദില്‍ഷാദിന്‍റേയും മൃതദേഹം മൂന്ന് ദിവസത്തിനുശേഷം നാട്ടുകാരാണ് കണ്ടെത്തിയത്

പ്രതി രണ്ട് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ പിഴയും ഒടുക്കണം. കാടാമ്ബുഴ സ്വദേശി ഉമ്മുസല്‍മ മകന്‍ ദില്‍ഷാദ് എന്നിവരെ കൊലപെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 

കൃത്യം നടന്ന ദിവസം പ്രതി മുഹമ്മദ് ഷെരീഫ് വീട്ടിലെത്തി ഉമ്മുസല്‍മയെയും അവരുടെ ഏഴുവയസുകാരന്‍ മകനേയും കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. കഴുത്ത് ഞെരിച്ചുള്ള മരണ വെപ്രാളത്തിനിടയില്‍ ഉമ്മുസല്‍മ പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. 

 
Previous Post Next Post