ബൈക്ക് നിയന്ത്രണം വിട്ട് കാറിലും മറ്റൊരു ബൈക്കിലും ഇടിച്ചു യുവാവ് മരിച്ചു

 




ഏറ്റുമാനൂർ : നീണ്ടൂർ- ഏറ്റുമാനൂർ  റോഡിൽ സിയോൺ ജംങ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് കാറിലും മറ്റൊരു ബൈക്കിലും ഇടിച്ച് യുവാവ് മരിച്ചു

ഓണംതുരുത്ത് ചിത്രാഞ്ജലിയിൽ ഉണ്ണികൃഷ്ണൻ പിഷാരടി (25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7 ഓടെയാണ് അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഉണ്ണികൃഷ്ണൻ യാത്ര ചെയ്തബൈക്ക് സിയോൺ ജംങ്ഷനിൽ വെച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു.

ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ച് വീണ ഉണ്ണികൃഷ്ണനെ പിന്നാലെ എത്തിയ ഇന്നോവ കാർ ഇടിച്ചു തെറിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഉണ്ണികൃഷ്ണൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

  മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ  ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അച്ഛൻ : സത്യൻ, അമ്മ : മോളിക്കുട്ടി സഹോദരങ്ങൾ സുജിത്ര, സുമിത്ര. 
Previous Post Next Post