ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണ അന്ത്യം. .. കൂട്ടിയിടച്ച ബൈക്കുകൾ തീ പിടിച്ചു


സംസ്ഥാനപാതയില്‍ വെമ്പായം കന്യാകുളങ്ങരയ്ക്ക് സമീപം  ഇരുചക്രവഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍   മരിച്ചു. വേറ്റിനാട് സ്വദേശി അഭിഷേക് (22) വെഞ്ഞാറമൂട് ആലന്തറ ഉല്ലാസ് നഗര്‍ നീര്‍ച്ചാല്‍കോളനിയില്‍ രാഹുല്‍ (23)എന്നിവരാണ് മരിച്ചത്.   വേറ്റിനാട ഇടുക്കുംതലയില്‍ പരേതനായ ശ്രീകുമാറിന്റെയും ശോഭയുടെയും മകന്‍ ആണ്  അഭിഷേക്. രാജു ബിന്ദു ദമ്പതികളുടെ മകനാണ് രാഹുല്‍  
 
 
വെമ്പായം കന്യാകുളങ്ങര പെട്രോള്‍ പമ്പിനു സമീപം ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.്
വട്ടപ്പാറ ഒഴുകുപാറയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനാണ് അഭിഷേക്. വെഞ്ഞാറമൂട് നിന്നും ്തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്ക്  പോയ രാഹുലും സുഹ്യത്തു അരുണും സഞ്ചരിച്ച  ബൈക്കും കന്യാകുളങ്ങരയില്‍നിന്ന് വെമ്പായം ് ഭാഗത്തേക്കു പോയ അഭിഷേകിന്‍െ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ബൈക്കുകളില്‍ തീപിടിച്ചു. സമീപത്തുണ്ടായിരുന്ന പമ്പിലെ ജീവനക്കാരാണ് തീ കെടുത്തിയത്. 
ബൈക്കുകള്‍ അമിതവേഗതയില്‍ ആയിരുന്നു എന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. ബൈക്കുകള്‍ രണ്ടും കൂട്ടിയിടിച്ച ശേഷം നിയന്ത്രണംവിട്ട് അതുവഴി പോവുകയായിരുന്ന ഒരു ജീപ്പിലേക്ക് ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടിയുടെ ആഘാതത്തില്‍ ഒരു ബൈക്കിലേക്ക് തീ പടര്‍ന്നു പിടിക്കുകയും ചെയ്തു. 
നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും ഫയര്‍ഫോഴ്‌സ് എത്തുന്നതിനു മുന്നേ തന്നെ സമീപത്തുള്ള പെട്രോള്‍ പമ്ബില്‍ നിന്നും ഫയര്‍ എക്‌സ്ട്ടുറിഗുഷര്‍ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ തീ അണക്കുക യായിരുന്നു.പരിസരത്ത് ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു തുടര്‍ന്ന് വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റോഡ് വൃത്തിയാക്കിയ ശേഷമാണ് ഗതാഗത യോഗ്യം ആക്കിയത്. 
. ഏകദേശം ഇരുപത് മിനിട്ടോളം രക്തം വാര്‍ന്ന് അപകടം പറ്റിയവര്‍ റോഡില്‍ തന്നെ കിടന്നു.എംസി റോഡ് ആയതുകൊണ്ട് തന്നെ നൂറുകണക്കിന് വാഹനങ്ങളാണ് ഒരേസമയം കടന്നുപോകുന്നത് രക്ഷാപ്രവര്‍ത്തകര്‍ കേണപേക്ഷിച്ചിട്ടും ആരും മനുഷ്യത്വം കാണിക്കാന്‍ തയ്യാറായില്ല എന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.നിങ്ങൾ വായിക്കുന്നത് എൻറെ വെഞ്ഞാറമൂട് വാർത്തകൾ . വെഞ്ഞാറമൂട് പൊലീസ് ജീപ്പിലും ആംബുലന്‍സിലും ആയിട്ടാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.
أحدث أقدم