പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരൻ പിടിയിൽ






തൊടുപുഴ: വിവാഹ വാഗ്‌ദാനം നല്‍കി പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. ഇളദേശം കിഴക്കേല്‍ എല്‍ദോസി(20)നെയാണ്‌ തൊടുപുഴ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌.തൊടുപുഴ നഗരസഭ സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡിനു സമീപത്തെ ആളൊഴിഞ്ഞ സ്‌ഥലത്തുവച്ച്‌ കഴിഞ്ഞ അഞ്ചിനാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌.

പെണ്‍കുട്ടിയെ കാണണമെന്നുപറഞ്ഞാണ്‌ യുവാവ്‌ വിളിച്ചുവരുത്തിയത്‌. പിന്നീട്‌ ബസ്‌ സ്‌റ്റാന്‍ഡിലെ ആളൊഴിഞ്ഞ സ്‌ഥലത്തെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ്‌ പോലീസ്‌ കേസെടുത്തത്‌. തൊടുപുഴ എസ്‌.എച്ച്‌.ഒ വി.സി. വിഷ്‌ണുകുമാറിന്റെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

أحدث أقدم