*തൊടുപുഴ:* പോലീസ് സ്റ്റേഷന് സമീപത്തെ ബീവറേജസ് ഔട്ട്ലെറ്റിൽ കത്തിക്കുത്ത്. മുട്ടം മലങ്കര സ്വദേശി ജോസാണ് ബീവറേജസ് ഔട്ട്ലെറ്റിൽ ആക്രമണം നടത്തിയത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മദ്യം പൊതിഞ്ഞുനൽകുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. പ്രതി ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബീവറേജ് ഔട്ട്‌ലെറ്റില്‍ കത്തിക്കുത്ത്; മൂന്ന് പേര്‍ക്ക് പരിക്കേറ്റു
ജോവാൻ മധുമല
0