കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടും നടന്നില്ലെന്ന് രമേശ് ചെന്നിത്തല





ഹരിപ്പാട്: കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വളരെയധികം ആഗ്രഹിച്ചിട്ടും നടന്നില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴും ആഗ്രഹം പോയിട്ടില്ല. മുഖ്യമന്ത്രി പദവിയിലെത്താൻ ആവർത്തിച്ച് ശ്രമിക്കുകയാണെന്നും അതിനായി വീണ്ടും വീണ്ടും മൽസരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അവസാനംവരെ അതിനായി പോരാടുമെന്നും ചെന്നിത്തല പറഞ്ഞു.
ഹരിപ്പാട് താജുൽ ഉലമ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മെറിറ്റ് അവാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതിയിലെത്താൻ വിദ്യാർഥികൾ സദാസമയം ആഗ്രഹിക്കണമെന്ന ഉപദേശത്തോട് ചേർത്താണ് അദ്ദേഹം തന്റെ മുഖ്യമന്ത്രി കസേരയുടെ മോഹത്തെക്കുറിച്ച് പറഞ്ഞത്.
വിദ്യാർഥികൾ വിദേശ സർവകലാശാലകൾ തെരഞ്ഞെടുത്ത്, അവിടങ്ങളിൽ സ്കോളർഷിപ്പോടുകൂടി പഠിക്കാൻ ശ്രമം നടത്തണം.നമ്മെ കാത്തിരിക്കുന്ന അവസരങ്ങൾ കണ്ടെത്തി അത് ഉപയോഗപ്പെടുത്താൻ കഴിയണം.വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ വിദ്യാർഥികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ യു എം ഹനീഫ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. 


Previous Post Next Post