തിരുവനന്തപുരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സുരക്ഷ കുറച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അല്പത്തരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് എം പി. പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയിലിറങ്ങാന്‍ ഭയമില്ല. കാരണം ഞങ്ങളുടെ കൈകളില്‍ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ ഞങ്ങള്‍ക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് സുധാകരന്റെ വിമര്‍ശനം.
പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ച മുഖ്യമന്ത്രിയുടെ നടപടി അല്പത്തരം; വിമര്‍ശനവുമായി കെ.സുധാകരന്
ജോവാൻ മധുമല
0