മലപ്പുറത്ത് യുവതിയെ കുട്ടികളുടെ മുന്നില്‍വെച്ച് കഴുത്തുഞെരിച്ച് കൊന്നു; ഭർത്താവ് ഒളിവില്‍

മലപ്പുറം വാഴക്കാട് യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. അനന്തായൂർ ഇളം പിലാറ്റാഷേരി സ്വദേശി 27 കാരി ഷാക്കിറയാണ് മരിച്ചത്. കുട്ടികളുടെ മുൻപിൽ വെച്ച് യുവതിയെ കഴുത്തുഞെരിച്ചുകൊന്ന ശേഷം ഭർത്താവ് ഷമീർ രക്ഷപ്പെടുകയായിരുന്നു. പ്രതി തന്നെയാണ് കൊലപ്പെടുത്തിയ വിവരം നാട്ടുകാരെ വിളിച്ചറിയിച്ചത് എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. എട്ടും ആറും വയസുള്ള കുട്ടികളുടെ മുമ്പിൽ വെച്ചാണ് സാബിറയെ കഴുത്ത് ഞെരിച്ച് കൊന്നത്. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. വീടിൻ്റെ ഡൈനിംങ്ങ് ഹാളിലാണ് യുവതിയെ മരിച്ച നിവലയില്‍ കണ്ടെത്തിയത്. ഇവർ തമ്മിൽ കുടംബ പ്രശ്നം ഉണ്ടായതായി നാട്ടുകാർ പറയുന്നു. കയർ കഴുത്തിൽ മുറുക്കി കൊന്നതാണന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി മേൽനടപടികൾ സ്വീകരിച്ചു
أحدث أقدم